latest news
മോദിയെ സന്ദര്‍ശിച്ച് കപൂര്‍ കുടുംബം
നടനും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കപൂര്‍ കുടുംബം. കപൂര്‍ ഫാമിലിയിലെ അംഗങ്ങളായ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്.
രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ട്, സെയ്ഫി ഖാന്‍, റിദ്ദിമ കപൂര്‍, നീതു സിങ് തുടങ്ങിയവരാണ് എത്തിയത്. ഡിസംബര്‍ 14-ന് നടക്കുന്ന ആര്‍കെ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് സന്ദര്‍ശനം നടത്തിയത്.
മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മക്കളായ തൈമൂറിനും ജേയ്ക്കും വേണ്ടി നടി കരീന കപൂര്‍ മോദിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി.
മുത്തച്ഛന്റെ പാരമ്പര്യവും മനോഹരമായ ജീവിതവും ആഘോഷിക്കുന്നതിനായുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് മോദിയെ ക്ഷണിക്കാനായതില്‍ അഭിമാനമുണ്ട് എന്നാണ് കരീന കുറിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക. 40 നഗരങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 135 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.