Connect with us

Screenima

latest news

സോഷ്യല്‍ മീഡിയയില്‍ ഹന്‍സികയ്ക്ക് രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. കോളേജ് വീഡിയോ ഉള്‍പ്പടെയാണ് താരം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്.

ഇപ്പോള്‍ ഹന്‍സികയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. അച്ഛന്‍ ഇതൊന്നും കാണുന്നില്ലേ, എന്റെ കൃഷ്ണകുമാറേട്ടാ, രാത്രി വിദേശ യാത്ര ഒഴിവാക്കി തന്നതിന് നന്ദി, കൃഷ്ണകുമാര്‍ ചേട്ടാ ഇതൊന്നും കാണുന്നില്ലേ, ഒരു കുടുംബം ഒന്നാകെ തുണികള്‍ക്ക് എതിര്, എന്ത് കോലം ആണിത്, കഷ്ടം, കൃഷ്ണകുമാറിന്റെ വളര്‍ത്ത് ദോഷം, എന്തുവാടേ ഈ കാണിക്കുന്നത്, മോളെ ഇതെല്ലാം മതിയാക്കൂ. പോയി പഠിക്കൂ, എങ്ങനെയെങ്കിലും വൈറല്‍ ആകണം. അതിന് വേണ്ടി എന്തും, എത്ര നോക്കിയിട്ടും ഒരു മെന ഇല്ലാലോ കുട്ട്യേ, മകളെ വളര്‍ത്തുന്നില്‍ അമ്മ പരാജയപ്പെട്ടു, വന്ന് വന്ന് മോള്‍ക്ക് ഡ്രസ് കുറഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയം” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

Continue Reading
To Top