Connect with us

Screenima

latest news

വിലായത്ത് ബുദ്ധയുടെ അവസാനഘട്ട ചിത്രീകരണത്തിനായി പൃഥ്വിരാജ് ഇടുക്കിയില്‍

പൃഥ്വിരാജ് അഭിനയിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങുകള്‍ ഇടുക്കിയില്‍ ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏതാണ്ട് 50 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ടിംഗ് ഇവിടെ നടക്കാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിലെ നിര്‍ണായക ഭാഗങ്ങളും സംഘടന രംഗങ്ങളും ഉള്‍പ്പെടെയുള്ളവ ഇവിടെ ചിത്രീകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനായി ഇടുക്കിയിലെത്തിയിരിക്കുന്നത്

മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, അനുമോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി.ജെ. അരുണാചലം,, രാജശ്രീ നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക.

Continue Reading
To Top