latest news
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്; രൂക്ഷമായി പ്രതികരിച്ച് എ ആര്‍ റഹ്മാന്റെ മകന്‍
വിവാഹമോചനത്തിന് പിന്നാലെ സംഗീത ജീവിതത്തില്‍ നിന്നും എ ആര്‍ റഹ്മാന്‍ ഇടവേള എടുക്കുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹത്തിന്റെ മകന്‍ എആര്‍ അമീന്‍. ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ സൈറാബാനുവില്‍നിിന്നും വേര്‍പിരിഞ്ഞതിന് പിന്നാലെ സംഗീതത്തില്‍ നിന്നും എ ആര്‍ റഹ്മാന്‍ ഒരു വര്‍ഷത്തേക്ക് ഇടവേള എടുക്കും എന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നാണ് അമീന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
റഹ്മാന്റെ മകള്‍ ഖദീജയും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ എന്നാണ് ഖദീജ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
എ ആര്‍ റഹ്മാനും സൈറാബാനവും വിവാഹമോചനം നേടാനുള്ള തീരുമാനം പങ്കുവെച്ചതിന് പിന്നാലെ ഇതില്‍ പ്രതികരണവുമായി മക്കള്‍ രംഗത്തെത്തിയിരിക്കുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നായിരുന്നു മക്കളായ ഖദീജ, റഹീമ, അമീന്‍ എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വ്യക്തമാക്കിയത്.
നവംബര്‍ മാസമായിരുന്നു സൈറാബാനു റഹ്മാനില്‍ നിന്നും വിവാഹമോചിതയാവാന്‍ പോകുന്നതായി ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ വാര്‍ത്തയില്‍ സ്ഥിരീകരണവുമായി എ ആര്‍ റഹ്മാന്‍ തന്നെ രംഗത്തെത്തിയിരുന്നു. 29 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചാണ് ഇരുവരും വിവാഹമോചിതരായത്. 1995 മാര്‍ച്ച് 12 നായിരുന്നു സൈറാബാനവും എ ആര്‍ റഹ്മാനും വിവാഹിതരായത്.