latest news
10 മണിക്കൂറെടുത്താണ് ഷോക്കില്‍ നിന്ന് മുക്തനായത്: അല്ലു അര്‍ജുന്‍
പുഷ്പാ രണ്ടിന്റെ റിവ്യൂ ഷോയ്ക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ തന്റെ ദുഃഖം രേഖപ്പെടുത്തി അല്ലു അര്‍ജുന്‍. സന്ധ്യ തിയേറ്ററില്‍ നടന്നത് വളരെ ദാരുണായ സംഭവമാണ് എന്നാണ് താരം പറഞ്ഞത്. സംഭവത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. സംഭവം നടന്ന് പിറ്റേന്ന് രാവിലെ എനിക്ക് അതേക്കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞ് അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് ഉല്‍ക്കൊള്ളാനും ചെയ്യാനും പ്രതികരിക്കാനും എനിക്ക് മണിക്കൂറുകള്‍ എടുത്തു. എനിക്കത് മാനസികമായി ഉള്‍ക്കൊള്ളാന്‍ സധിച്ചില്ല. ഏകദേശം 10 മണിക്കൂര്‍ സമയം എടുത്താണ് ആ ഷോക്കില്‍ നിന്നും താന്‍ മുക്തനായതെന്നും അല്ലു പറഞ്ഞു,
ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം അല്ലു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം പിന്നിട്ടിരുന്നു.
അതേസമയം റെക്കോര്‍ഡുകള്‍ തര്‍ക്കത്താണ് അല്ലു അര്‍ജുന്റെ പുഷ്പ മുന്നേറി കൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ 2: ദി റൂള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഹൈദരാബാദില്‍ നടന്ന ഒരു സക്‌സസ് മീറ്റില്‍ നിര്‍മ്മാതാക്കള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. സാക്‌നില്‍ക് പറയുന്നതനുസരിച്ച്, മൂന്നാം ദിനമായ ശനിയാഴ്ച പുഷ്പ 2 ഒരു മികച്ച കളക്ഷനാണ് നേടിയത്. വെള്ളിയാഴ്ചത്തെ കളക്ഷനെ അപേക്ഷിച്ച് 20 ശതമാനത്തിലേറെ വര്‍ദ്ധനവ് കളക്ഷനില്‍ വന്നുവെന്നാണ് കണക്ക്.
115 കോടി രൂപയാണ് പുഷ്പ 2 ന്റെ ശനിയാഴ്ചത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നതെന്ന് പ്ലാറ്റ്‌ഫോം റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദി പതിപ്പില്‍ നിന്ന് 73.5 രൂപയും തെലുങ്ക് പതിപ്പില്‍ നിന്ന് 31.5 കോടി രൂപയും തമിഴില്‍ നിന്ന് 7.5 കോടി രൂപയുമാണ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ നിന്നും 1.7 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 93.8 കോടി രൂപയാണ് പുഷ്പ 2 നേടിയിരുന്നത്.
ചിത്രം വലിയ തോതിലാണ് നോര്‍ത്ത് ഇന് ഇന്ത്യയില്‍ കളക്ട് ചെയ്യുന്നത്. ഞായറാഴ്ച ഇത് വീണ്ടും വലിയതോതില്‍ കൂടാനാണ് സാധ്യത. സിംഗിള്‍ സ്‌ക്രീനുകളിലെ കണക്കുകള്‍ പലപ്പോഴും ട്രാക്കര്‍മാരുടെ കണക്കുകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ തുക ചിത്രം നേടിയേക്കും എന്നാണ് വിവരം.