latest news
സൂര്യയുടെ കങ്കുവ ഒടിടിയില്‍
സൂര്യ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം കങ്കുവ ഒടിടിയില്‍. ചിത്രം ഇന്നുമുതലാണ് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവംബര്‍ 14നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ഇതോടെയാണ് റിലീസ് ചെയ്ത് ഒരു മാസമാകുന്നതിനു മുമ്പ് തന്നെ ചിത്രം ഒടിടിയിലെത്തുന്നത്.
ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായിരിക്കും കാണാന്‍ സാധിക്കുന്നത്. 350 കോടി ബജറ്റിലായിരുന്നു പുറത്തിറങ്ങിയത്. എന്നാല്‍ മുതല്‍മുടക്ക് പോലും തിരിച്ചു പിടിക്കാന്‍ സിനിമക്കായിരുന്നില്ല. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂകളും ട്രോളുകളും വന്നിരുന്നു.
റിലീസ് ദിനത്തില്‍ തന്നെ വലിയ രീതിയിലുള്ള കളക്ഷനായിരുന്നു ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ ഇതിനെ തകിടം മറിച്ചു കൊണ്ടുള്ളതായിരുന്നു തീയറ്ററില്‍ നിന്നും ചിത്രത്തിന് ലഭിച്ച പ്രതികരണം.
സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തിയത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തിയത്.
ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
![](https://screenima.com/wp-content/uploads/2021/12/ScreenimaLogoPNG-3.png)