ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോകുന്നതായി കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകള്‍ വന്നിരുന്നു. ഏതാണ്ട് ആറുമാസമായി ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇവരുടെ വിവാഹമോചന വാര്‍ത്തകള്‍ ഇടം പിടിക്കാറുണ്ട്.. കൂടാതെ ഇവരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും തന്നെ ഇവര്‍ വിവാഹമോചിതരാകാന്‍ പോകുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം വസ്തുതാ വിരുദ്ധമാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കഴിഞ്ഞദിവസം ബോളിവുഡിനെ ഞെട്ടിച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരു പൊതുവേദിയില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു.
മുംബൈയിലെ ഒരു ആഡംബര വിവാഹാഘോഷത്തിലാണ് രണ്ടുപേരും ഒരുമിച്ച് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.. അതിഥികള്‍ക്കൊപ്പം ബച്ചന്‍ ദമ്പതികള്‍ വളരെ മനോഹരമായി പോസ്സ് ചെയ്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇവര്‍ രണ്ടുപേരും മാത്രമുള്ള ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഐശ്വര്യ റായി അഭിഷേകം കറുപ്പും ഗോള്‍ഡന്‍ കളര്‍ ലൈനിങ്ങുമുള്ള വേഷങ്ങളാണ് ധരിച്ചിരിക്കുന്നത്.
2023-ലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.…
മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍…
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ…
ഒരു സമയത്ത് തെന്നിന്ത്യയില്‍ തരം?ഗമായിരുന്നു നടി നമിത.…
ജീവിത വിശേഷങ്ങളാണ് സുമ ജയറാം വ്ളോഗിലൂടെ കാണിക്കുന്നത്.…
പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളുകളായി മിമിക്രി വേദികളില്‍…