Connect with us

Screenima

latest news

പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തെലങ്കാന ഹൈക്കോടതിയിലായിരുന്നു ശ്രീശൈലം എന്ന വ്യക്തി സിനിമക്കെതിരായി ഹര്‍ജി നല്‍കിയത്. ചന്ദനക്കടത്തും ആക്രമവും മഹത്വവല്‍ക്കരിക്കുന്ന സിനിമയാണ് പുഷ്പ എന്നും ഇത് യുവാക്കളെ വഴിതെറ്റിക്കും എന്നാരോപിച്ചായിരുന്നു ഇയാള്‍ ഹര്‍ജി നല്‍കിയത്. ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് റിലീസ് അനുവദിക്കരുതെന്നും റിലീസ് തടയണമെന്നുമായിരുന്നു ഇയാള്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ കോടതി ഹര്‍ജി തള്ളുകയാണുണ്ടായത്. സിനിമയുടെ തൊട്ട്മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയുടെ ഉദ്ദേശത്തെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ ഹര്‍ജിക്കാരനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കി കോടതിയുടെ സമയം ദുരുപയോഗം ചെയ്യുന്നത് വെച്ചു വെറുപ്പിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ടീസര്‍ മാത്രമാണ് ഹര്‍ജിക്കാരന്‍ ആശ്രയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇത് പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.

സിനിമയുടെ റിലീസ് തടയുന്നത് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും ആവശ്യമായ ദോഷം വരുത്തുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതിന് പുറമേ കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരെ കോടതി പിഴയിട്ടു. മനുഷ്യക്കടത്തില്‍ നിന്നും അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് ഈ തുക നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്

Continue Reading
To Top