Connect with us

Screenima

Sobhita, Nagarjuna and Naga Chaithanya

latest news

ശോഭിത വിവാഹശേഷവും അഭിനയം തുടരും; തുറന്ന് പറഞ്ഞ് നാഗചൈതന്യ

ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ചും അതിനുശേഷമുള്ള തീരുമാനത്തെക്കുറിച്ചും പങ്കുവെച്ച് നടന്‍ നാഗചൈതന്യ. വിവാഹ ശേഷവും സജീവമായി ശോഭിത അഭിനേരംഗത്ത് ഉണ്ടാകുമെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആരാധകര്‍ക്ക് ഒരിക്കലും അത്തരത്തിലുള്ള ഒരു സംശയവും വേണ്ട. വിവാഹ ശേഷവും ശോഭിത സജീവമായി സിനിമ രംഗത്തുണ്ടാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ ശോഭിതയുടെ തനി ഒരു തെലുങ്ക് കുടുംബമാണ്. വീട്ടിലുള്ളവര്‍ക്കെല്ലാം തന്നോട് വലിയ സ്‌നേഹമാണ്. അവര്‍ സംസ്‌കാര സമ്പന്നരാണ്. മകനെ പ്പോലെയാണ് ശോഭിതയുടെ കുടുംബം തന്നെ കാണുന്നത്. ശോഭിത തീര്‍ത്തും ഒരു ഫാമിലി ഗേളാണെന്നും നാഗചതൈന്യ പറയുന്നു.

പല ചടങ്ങുകളിലും ശോഭിതയ്ക്കും അവരുടെ കുടുംബത്തിനും ഒപ്പം താ്ന്‍ ഉണ്ടായിരുന്നു. അവിടെ നിന്നും നേരിട്ട് കാര്യങ്ങള്‍ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട് ഈ ബന്ധം കൂടുതല്‍ ദൃഢമാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നും നാഗചൈതന്യ വ്യക്തമാക്കി.

കൂടാതെ ഇവരുടെ പ്രണയത്തെക്കുറിച്ചും നാഗചൈതന്യ സംസാരിച്ചു. മുംബൈയില്‍ വെച്ച് ഒരു പ്രമുഖ ഒടിടി ഷോയ്ക്ക് എത്തിയപ്പോഴായിരുന്നു പരസ്പരം രണ്ടുപേരും കണ്ടുമുട്ടിയത്. ആ സമയത്ത് മറ്റൊരു ഷോയില്‍ അഭിനയിക്കുകയായിരുന്നു ശോഭിത. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി വളര്‍ന്നത്.

വളരെ രഹസ്യമായിട്ടായിരുന്നു ഇവര്‍ പ്രണയബന്ധം സൂക്ഷിച്ചത്. എന്നാല്‍ 2022 ജൂണില്‍ യൂറോപ്പിലെ പമ്പില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് രണ്ടുപേരും പ്രണയത്തിലാണെന്നുള്ള സംശയം ആരാധകര്‍ ഉന്നയിച്ചത് പിന്നീട് 2023 മാര്‍ച്ചില്‍ ലണ്ടിനില്‍ നിന്നുള്ള ചിത്രത്തിലും ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.

Continue Reading
To Top