latest news
സാരി ചിത്രങ്ങളുമായി കാവ്യ മാധവന്‍
Published on
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും വലിയ ലൈക്ക് തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്.
ഇപ്പോള്‍ പുതുവര്‍ഷത്തെ വരവേറ്റ് മകള്‍ മഹാലക്ഷ്മിക്കൊപ്പം യാത്ര ചെയ്യുകയാണ് കാവ്യ. ഹോങ്കോംഗിലാണ് താരം മകള്‍ക്കൊപ്പം ആഘോഷിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കാവ്യ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.