Connect with us

Screenima

Kanguva Movie

latest news

കങ്കുവ തകര്‍ന്നടിഞ്ഞതില്‍ ജ്യോതികയ്ക്ക് നേരെ വലിയ വിമര്‍ശനം

സൂര്യ പ്രധാന വേഷത്തില്‍ എത്തിയ സിനിമയായ കങ്കുവ പരാജയപ്പെട്ടതില്‍ ജ്യോതികയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം. ഒരു അഭിമുഖത്തില്‍ സൂര്യയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് താനാണെന്ന് ജ്യോതിക പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ജ്യോതിയുടെ സിനിമ തിരഞ്ഞെടുപ്പ് ശരിയില്ലെന്നും അതുകൊണ്ടാണ് സൂര്യയ്ക്ക് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചെയ്യാനാകാത്തത് എന്നുമാണ് ഒരു വിഭാഗം ജ്യോതികയ്‌ക്കെതിരായി ആരോപിക്കുന്നത്. സൂര്യയ്ക്ക് വേണ്ടി ഇത്തരത്തിലുള്ള സിനിമകള്‍ തെരഞ്ഞെടുക്കരുതെന്നും അദ്ദേഹത്തെ തരംതാഴ്ത്തരുതെന്നും വിമര്‍ശകര്‍ ഉന്നയിച്ചു.

വലിയ പ്രതീക്ഷകളോടെ ബിഗ് ബജറ്റില്‍ ആയിരുന്നു കങ്കുവ റിലീസ് ചെയ്തിട്ടുണ്ടായിരുന്നത്. എന്നാല്‍ റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂകള്‍ വരികയും ചിത്രം ആകെ പരാജയപ്പെടുകയുമായിരുന്നു. തിയേറ്ററില്‍ വലിയ പരാജയം നേടിണ്ടി വന്നതോടെ കങ്കുവ ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നതാണ് ലഭിക്കുന്ന വിവരം.

കങ്കുവ സിനിമയുമായി ബന്ധപ്പെട്ട് മാത്രമല്ല ജ്യോതികയുടെ സ്വകാര്യ ജീവിതത്തെയും പലരും വിമര്‍ശിക്കുന്നുണ്ട്. വിവാഹശേഷം സൂര്യക്കൊപ്പം ചെന്നൈയിലായിരുന്നു ജ്യോതിക താമസിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ഈയടുത്ത് താരം ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയിരുന്നു. ഇതാണ് ജ്യോതികേക്കെതിരെ വിമര്‍ശനമുന്നയിക്കുന്നതിനുള്ള മറ്റൊരു കാരണം. എന്നാല്‍ ജ്യോതികയുടെ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കാനാണ് താരം മുംബൈയിലേക്ക് താമസം മാറിയത് എന്ന് നേരത്തെ തന്നെ ഒരു അഭിമുഖത്തില്‍ സൂര്യ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാധകര്‍ ഇതിനെ വിടാതെ ചോദ്യം ചെയ്യുകയാണ്.

Continue Reading
To Top