Gossips
സഹതാരത്തെ വഴിയില്‍ ഇറക്കി വിട്ടിട്ടുണ്ട്, മമ്മൂട്ടി ദൈവമൊന്നും അല്ലല്ലോ; രൂക്ഷ പ്രതികരണവുമായി ഫിറോസ് ഖാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ മത്സരാര്‍ഥിയായിരുന്നു ഫിറോസ് ഖാന്‍. ടെലിവിഷന്‍ മേഖലയില്‍ സുപരിചിതനായ ഫിറോസ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരം മമ്മൂട്ടിക്കെതിരെ ഫിറോസ് ഖാന്‍ നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മമ്മൂട്ടി ചെയ്യുന്ന തെറ്റുകള്‍ ആളുകള്‍ ഗ്ലോറിഫൈ ചെയ്യുന്നതായും മമ്മൂട്ടി ദൈവമൊന്നും അല്ലല്ലോ എന്നും ടോക്ക് വിത്ത് ജിംഷി യുട്യൂബ് ചാനലിലെ അഭിമുഖത്തില്‍ ഫിറോസ് പറഞ്ഞു. ‘മമ്മൂക്ക യഥാര്‍ത്ഥത്തില്‍ പാവം മനുഷ്യനാണ്. പക്ഷെ പുള്ളിയില്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ട്. സെറ്റില്‍ പുള്ളി ധരിച്ചിരിക്കുന്നതിനേക്കാള്‍ നല്ലൊരു ഷര്‍ട്ടിട്ട് ആരെങ്കിലും ധരിച്ച് വന്നാല്‍ പുള്ളി അത് ഊരിപ്പിക്കും. അങ്ങനെയുള്ള ചില ഈഗോ കാര്യങ്ങള്‍ പുള്ളിക്ക് വര്‍ക്കൗട്ടാകും. അതുപോലെ പുള്ളി സെറ്റില്‍ വന്നാല്‍ പുള്ളിയായിരിക്കണം രാജാവ്. അദ്ദേഹത്തിന്റെ അടിയാളന്മാരെപ്പോലെ നില്‍ക്കുന്ന ചില ആര്‍ട്ടിസ്റ്റുകളുമുണ്ട്. അവര്‍ക്കൊക്കെ വീണ്ടും വീണ്ടും ചാന്‍സ് കൊടുക്കും മമ്മൂക്ക. ഞാന്‍ കണ്ണ് കൊണ്ട് കണ്ട കാര്യമാണ്,’ ഫിറോസ് പറഞ്ഞു.
‘ പുള്ളി ചെയ്യുന്ന പല കാര്യങ്ങളും ഗ്ലോറിഫൈ ചെയ്താണ് ആളുകള്‍ പറയുന്നത്. ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ നിന്നും ആ സിനിമയുടെ ഭാഗമായ പ്രധാനപ്പെട്ട ഒരാളെ നിര്‍ബന്ധിച്ച് മമ്മൂക്ക കാറില്‍ കയറ്റി. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടയില്‍ അയാള്‍ പറഞ്ഞത് എന്തോ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഉടനെ അയാളെ മമ്മൂക്ക വഴിയില്‍ ഇറക്കി വിട്ടു. അരമണിക്കൂര്‍ കഴിഞ്ഞ വന്നാണ് അയാളെ വീണ്ടും വന്ന് വണ്ടിയില്‍ കയറ്റിയത്. മമ്മൂക്ക പറയുന്നതിനെ എല്ലാം നമ്മള്‍ ശരിവെച്ച് കൊടുക്കണം എന്ന രീതിയാണ് അദ്ദേഹത്തിന്. ഈ സംഭവത്തിന് ഇരയാക്കപ്പെട്ടയാള്‍ മമ്മൂക്ക പെട്ടന്ന് ദേഷ്യം വരുന്നയാളാണെന്ന് പറഞ്ഞ് ഗ്ലോറിഫൈ ചെയ്താണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. മമ്മൂട്ടി ദൈവം ഒന്നുമല്ലല്ലോ. ആളുകള്‍ പുള്ളിയുടെ തെറ്റുകള്‍ ഗ്ലോറിഫൈ ചെയ്യുന്നതുെകാണ്ടാണ് മമ്മൂക്ക ഇതെല്ലാം വീണ്ടും ആവര്‍ത്തിക്കുന്നത്.’ ഫിറോസ് കൂട്ടിച്ചേര്‍ത്തു.