Connect with us

Screenima

latest news

പ്രതിഫലത്തില്‍ തമിഴ് നടിമാരെ കടത്തിവെട്ടി മഞ്ജു വാര്യര്‍

സിനിമാ ജീവിതത്തിലേക്കുള്ള തിരിച്ചുവരവില്‍ മലയാളത്തിലും പിന്നാലെ തമിഴിലേക്കും ചേക്കേറി വലിയ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് മഞ്ജുവാര്യര്‍. ഇതിനകം നാല് തമിഴ് സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു.

തമിഴിലെ മറ്റ് നടിമാരെ പിന്നിലാക്കി വലിയ പ്രതിഫലം മഞ്ജുവാര്യര്‍ വാങ്ങുന്നതാണ് ഇപ്പോള്‍ ഏറ്റവും പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വിടുതലൈ രണ്ടാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്യേണ്ട താരത്തിന്റെ ചിത്രം. ഇതില്‍ മൂന്നു കോടി രൂപ പ്രതിഫലമായി താരം വാങ്ങിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. ഇതിന് 12 കോടി വരെയാണ് താരം വാങ്ങിയത്. രണ്ടാമത് അജിത് ചിത്രം തുനിവ്. 2.5 കോടിയാണ് തുനിവിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം വേട്ടയ്യനാണ്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിന് രണ്ട് കോടിയാണ് മഞ്ജുവിന്റെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്.

വിവാഹത്തിനു ശേഷം താരം സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുത്തിരുന്നു. ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും തിരിച്ചെത്തിയത്. ശേഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

Continue Reading
To Top