latest news
സൂക്ഷ്മദര്‍ശനിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ബേസില്‍ ജോസഫ്, നസ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂക്ഷ്മദര്‍ശനിയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നവംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ആകെ 41.30 കോടി കളക്ഷന്‍ നേടിയതായാണ് റിിപ്പോര്ട്ടുകളില് നിന്നും വ്യക്തമാക്കുന്നത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ബോക്സ് ഓഫീസില്‍ 1.55 കോടിയായിരുന്നു ആദ്യദിനത്തില്‍ ചിത്രം നേടിയ കളക്ഷന്‍.
കേരളത്തില്‍ നിന്നുമാത്രം 18.50 കോടിയോളം രൂപ സൂക്ഷ്മദര്‍ശിനി സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നും 4.75 കോടിയും ഓവര്‍സീസില്‍ നിന്നും 18.05 കോടിയും ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആദ്യദിനം 1.55 കോടി കളക്ഷന്‍ നേടിയ സൂക്ഷ്മദര്‍ശിനി, 3.04 കോടി, 4 കോടി, 1.65 എന്നിങ്ങനെയായിരുന്നു ഫസ്റ്റ് മണ്‍ണ്ടേ വരെ ചിത്രം നേടിയത്.
എം സി ജിതിനാണ് സൂക്ഷ്മദര്‍ശിനിയുടെ സംവിധായകന്. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്നത്. മാനുവല്‍ ആയി ബേസിലും എത്തുന്നു. ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്, മെറിന് ഫില്പ്പ്, അഖില ഭാര്ഗവന്, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന് മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്കാന് ബിസാരിയ, അപര്‍ണ റാം, അഭിരാം പൊതുവാള്, ബിന്നി റിങ്കി, നന്ദന് ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകന് എം സി ജിതിന്, അതുല്‍ രാമചന്ദ്രന് എന്നിവരുടെ കഥയ്ക്ക് എം സി ജിതിന്, അതുല്‍ രാമചന്ദ്രന്, ലിബിന് ടി ബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശരണ്‍ വേലായുധന് ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിംഗ്.