Connect with us

Screenima

latest news

അഭിനയം അവസാനിപ്പിക്കുന്നതായി വിക്രാന്ത് മാസി

സിനിമ അഭിനയം നിർത്തുന്നതായി വിക്രാന്ത് മാസി.കരിയറിന്റെ പീക്ക് ലെവലിൽ നിൽക്കുമ്പോഴാണ് ആരാധകരെ നിരാശയിലാക്കി കൊണ്ട് താരം വിരമി
ക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സിനിമയിൽ നിന്നും താൻ വിരമിക്കുന്നതായി വിക്രാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.”

”അതിനാല്‍, 2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു” എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്‌ലിക്‌സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി എക്‌സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

കരിയറില്‍ ഏറ്റവും മികവില്‍ നില്‍ക്കുമ്പോള്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മികച്ച അഭിനേതാവാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നവരും നിരവധിയാണ്.

Continue Reading
To Top