Connect with us

Screenima

Mohanlal - Empuraan

latest news

എമ്പുരാന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏറെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് എമ്പുരാന്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 27 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തും. ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് എമ്പുരാന്‍ സിനിമയുടെ അപ്‌ഡേറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജാണ് എമ്പുരാന്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്റെ വിജയാഘോഷ വേളയില്‍ തന്നെ എമ്പുരാന്റെ വരവിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സച്ചിന്‍ ഖേദേക്കര്‍, മനോജ് കെ. ജയന്‍, ബോബി സിംഹ തുടങ്ങിയ താരനിര സിനിമയുടെ ഭാഗമാണ്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ വന്‍ വിജയമായിരുന്നു. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ മലയാള സിനിമകളില്‍ ഒന്നായി ഈ ചിത്രം മാറിയിരുന്നു. അതിനാല്‍ തന്നെ ഇതിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Continue Reading
To Top