Connect with us

Screenima

Fahad Faasil and Kunchako Boban

latest news

ഡിസംബർ 13 മുതൽ ബോഗയ്ൻവില്ല ഒ ടി ടിയിൽ

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്തബോഗയ്ൻവില്ല ഒടിടി തിയിലേക്ക്. ഡിസംബർ 13 മുതൽ സോണി ലിവ്വിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുക. അണിയറ പ്രവർത്തകരാണ് ഇപ്പോൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തിയേറ്ററിൽ വലിയ വിജയം നേടിയതിനാൽ ഒടിടിയിലും ചിത്രം വലിയ ഹിറ്റാവും എന്ന് തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ അടക്കം ചിത്രം വലിയ തരംഗമായി മാറിയിരുന്നു.

ചിത്രത്തിൽ റോയ്‌സായി കുഞ്ചാക്കോ ബോബനും റീതുവായി ജ്യോതിര്‍മയിയും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും വേഷമിടുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍: ആര്‍ ജെ മുരുഗന്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, സ്റ്റണ്ട്: സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഒമാനക്കുട്ടന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണിക്കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അജീത് വേലായുധന്‍, സിജു എസ് ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്: ഷഹീന്‍ താഹ, ഹസിഫ് അബിദ ഹക്കീം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍സ്: എസ്‌തെറ്റിക് കുഞ്ഞമ്മ.

Continue Reading
To Top