latest news
പുഷ്പ 2 ലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് പ്രതീക്ഷയുള്ളതായി രശ്മിക മന്ദാന
പുഷ്പ 2 ലെ അഭിനയത്തിന് തനിക്കും ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുള്ളതായി രശ്മിക മന്ദാന. പുഷ്പയുടെ ഒന്നാം ഭാഗത്തിലെ അഭിനയത്തിന് അല്ലു അര്‍ജുന ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ തനിക്കും ഇത്തവണ അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുള്ളതായാണ് ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുത്ത് സംസാരിക്കവെ താരം വ്യക്തമാക്കിയിരിക്കുന്നത്.
പുഷ്പയുടെ തിരക്കുകളുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്‍ തിരക്കിലാണ്. അതിനാലാണ് പുഷ്പ സിനിമയെ പ്രതിനിധീകരിച്ച് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താന്‍ എത്തിയത് എന്നും രശ്മിക പറഞ്ഞു. പുഷ്പ 2 ന്റെ എല്ലാ ജോലികളും അവസാന ഘട്ടത്തിലാണ് എന്നുാ താരം പറഞ്ഞു. ഇതിനിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ പുഷ്പ 2 ലെ അഭിനയത്തിന് രശ്മിക്ര്രയ് ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കാമോ എന്ന് ചോദ്യം ചോദിച്ചത്. അതിനു മറുപടിയായി അല്ലു അര്‍ജുന്‍ പുഷ്പയില്‍ നേടിയ വിജയം പോലെ താനും പ്രതീക്ഷിക്കുന്നു എന്നാണ് രശ്മിക പറഞ്ഞത്. .
ആദ്യഭാഗം വലിയ ഹിറ്റായതിനാല്‍ അതിലേറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുഷ്പ 2 നായി കാത്തിരിക്കുന്നത്. ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.
ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.
കഥതിരക്കഥസംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണമോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.