Connect with us

Screenima

Dulquer Salmaan

latest news

ഒടിടിയിലും ഹിറ്റായി ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍

തിയേറ്ററുകള്‍ക്ക് പുറമെ ഒടിടിയിലും വലിയ ഹിറ്റായി മാറി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ലക്കി ഭാസ്‌കര്‍. തിയേറ്ററില്‍ ആഗോളതലത്തില്‍ 111 കോടിയിലധികമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒടിടിയിലെത്തിയപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഒന്നാമതായി ട്രെന്‍ഡ് ചെയ്യുകയാണ് ലക്കി ഭാസ്‌കര്‍.

ദീപാവലി ദിനമായ ഒക്ടോബര്‍ 31ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ലക്കി ഭാസ്‌കര്‍ പിരീഡ് ക്രൈം ത്രില്ലര്‍ ഴോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രത്തില്‍ ഭാസ്‌കര്‍ എന്ന് പേരുള്ള ഒരു ബാങ്ക് കാഷ്യറായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. 2 മണിക്കൂര്‍ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 19801990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈപ്പര്‍ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നവീന്‍ നൂലി. കലാസംവിധാനം ബംഗ്‌ളാന്‍, പിആര്‍ഒ: ശബരി

Continue Reading
To Top