Categories: latest news

ഔദ്യോഗികമായി വേര്‍പിരിഞ്ഞ് ഐശ്വര്യയും ധനുഷും

ഏറെ നാളുകളായുള്ള വിവാദങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് ധനുഷും ഐശ്വര്യ രജീകാന്തും ഔദ്യോഗികമായി വിവാഹമോചിതരായി. ഇരുവരുടെയും വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതിയാണ് ഉത്തരവിട്ടത്. ഇതോടെ 18 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതമാണ് രണ്ടുപേരും അവസാനിപ്പിച്ചത്..

2004 നവംബര്‍ 18ന് ആയിരുന്നു ഐശ്വര്യ-ധനുഷ് വിവാഹം നടന്നത്. ആറുമാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ഐശ്വര്യയും സിനിമയില്‍ സജീവമായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.

18 വര്‍ഷത്തിനുശേഷം 2022 ലായിരുന്നു തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രഖ്യാപിച്ചത്. പരസ്പരം നല്ല സുഹൃത്തുക്കളായും മക്കളുടെ നല്ല അച്ഛനമ്മമാരായും തുടരുമെന്ന് അന്ന് തന്നെ ഇവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് കുടുംബകോടതിയുടെ 3 ഹിയറിംഗിലിം പങ്കെടുക്കാന്‍ ഇവര്‍ രണ്ടുപേരും തയ്യാറായിരുന്നില്ല ഇതോടെ ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായും ഇവരെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ രജനീകാന്ത് നടത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ ഇതൊന്നും സത്യമായിരുന്നില്ല എന്നത് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. രണ്ട് പേരും കഴിഞ്ഞദിവസം ചെന്നൈ കുടുംബകോടതിയില്‍ ഹാജരാവുകയും കോടതി അന്തിമ വിധി പ്രഖ്യാപിക്കുകയുമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago