Sobhita, Nagarjuna and Naga Chaithanya
നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന് സമാനമായി നാഗചൈതന്യയുടെയും ശോഭിത ധുലിപാല വിവാഹവും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. 50 കോടി രൂപയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് ഇതിന്റെ റൈറ്റ്‌സ് സ്വന്തമാക്കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ശോഭിതയും ചൈതന്യയും വെഡ്ഡിം ഫിലിം അവകാശം നെറ്റ്ഫ്‌ളിക്‌സിനു വിറ്റുവെന്ന് ഒരു ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, നാഗ ചൈതന്യയോ ശോഭിതയോ ഈ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഡിസംബര്‍ നാലിനാണ് നടക്കുക. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള, ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് വിവാഹം നടക്കുക.
‘തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമുള്ള 8 മണിക്കൂറിലധികം നീണ്ട വിവാഹ ചടങ്ങുകളായിരിക്കും നടക്കുക,’ എന്നാണ് ശോഭിതയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹവും നയന്‍താരയുടെ ജീവചരിത്രവും ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററിയുടെ റൈറ്റ് ഏതാണ്ട് 25 കോടിക്കാണ് നെറ്റ്ഫിള്ക്‌സ് സ്വന്തമാക്കിയത് എന്നാണ് വിവരം. ഡോക്യുമെന്ററി വലിയ വിവാദമാവുകയും ഒപ്പം മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…