latest news
മലയാളം സിനിമയില്‍ സുരക്ഷിതത്വമില്ല: സുഹാസിനി
മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷിതത്വമില്ലെന്ന് തുടര്‍ന്നടിച്ച് നടി സുഹാസിനി. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മലയാള സിനിമയെക്കുറിച്ച് ഇക്കാര്യം തുറന്നു പറയാന്‍ സുഹാസിനി തയ്യാറായത്.
സ്ത്രീ സുരക്ഷയും സിനിമയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച നടന്നത്. ഇതില്‍ സംസാരിക്കവെയാണ് സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ സുഹാസിനി തയ്യാറായത്.
മറ്റു ജോലികള്‍ പോലെയല്ല സിനിമ മേഖല. മറ്റു ജോലികള്‍ കഴിഞ്ഞാല്‍ വൈകുന്നേരം നമുക്ക് വീട്ടിലേക്ക് തിരിച്ചു വരാന്‍ സാധിക്കും. എന്നാല്‍ സിനിമ ഒരിക്കലും അങ്ങനെയല്ല,. 200, 300 പേര്‍ ഒരുപോലെ ഒരു സ്ഥലത്തേക്ക് പോവുകയും അവിടെ താമസിക്കുകയും ചെയ്യേണ്ടിവരും. ആ സമയത്ത് ചിലരെങ്കിലും അതിര്‍വരമ്പുകള്‍ മറന്ന് മോശം രീതിയില്‍ സംസാരിക്കാന്‍ തയ്യാറായേക്കും. കുടുംബത്തില്‍ നിന്ന് അകന്നിരിക്കുന്നു എന്ന വസ്തുത മുതലെടുക്കുന്ന ചില ആളുകള്‍ അവിടെ ഉണ്ടാകുമെന്നും സുഹാസിനി പറഞ്ഞു.
ഭര്‍ത്താവ് മണി രത്‌നത്തോട് താന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ആളുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട. അങ്ങനെ ഒരാളെ സെറ്റില്‍ നിന്ന് പുറത്താക്കിയ സംഭവമാണ് അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്. ഭൂരിഭാഗം പേരും ഇത്തരത്തില്‍ പുറത്താക്കേണ്ടവരാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു എന്നും സുഹാസിനി പറഞ്ഞു.
മലയാള സിനിമയില്‍പ്പോലും ഇതേ കാര്യം നടക്കുന്നുണ്ട്. തമിഴ് സിനിമയാണെങ്കില്‍ ഷൂട്ട് കഴിഞ്ഞ് ചെന്നൈക്ക് പോകും. തെലുങ്കിലാണെങ്കില്‍ ഹൈദരാബാദിലേക്കും കന്നഡയിലാണെങ്കില്‍ ബം?ഗളൂരുവിലേക്കും ഷൂട്ട് കഴിഞ്ഞ് പോകും. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല.അതാത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്ക് തിരിച്ചുപോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെ. അതുകൊണ്ട് അവിടങ്ങളില്‍ അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുന്നു എന്നും സുഹാസിനി വ്യക്തമാക്കി.