Connect with us

Screenima

latest news

ഉദയനിധി സ്റ്റാലിന് ആശ്വാസം; 25 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി തള്ളി

സിനിമാ നടനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി . സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയതിനു ശേഷം അഭിനയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എയ്ഞ്ചല്‍ സിനിമയുടെ നിര്‍മ്മാതാവ് ആര്‍ ശരവണനായിരുന്നു ഉദയനിധി സ്റ്റാലിന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്

2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2018ല്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി 30 ലക്ഷം രൂപ ഉദയനിധി സ്റ്റാലിന് നല്‍കി എന്നും എന്നാല്‍ കോവിഡിന് ശേഷം എംഎല്‍എയായതോടെ താരം സിനിമയില്‍ നിന്നും അഭിനയിക്കാതെ ഒഴിഞ്ഞുമാറി എന്നുമാണ് നിര്‍മാതാവ് നല്‍കിയ പരാതി.

എംഎല്‍എ ആയതിനുശേഷം മാരി സെല്‍വരാജ് ചിത്രം മാമന്നനായിരുന്നു ഉദയനിധി സ്റ്റാലിന്‍ അഭിനയിച്ച അവസാന ചിത്രം. ഇത് തന്റെ അവസാന ചിത്രമാണെന്ന് താരം തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മന്ത്രിയായതിനു ശേഷം പുതിയ സിനിമകളില്‍ നിന്നും അഭിനയിക്കാനും ഉദയനിധി സ്റ്റാലാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് പരാതിയുമായി എയ്ഞ്ചലിന്റെ നിര്‍മാതാവ് രംഗത്തെത്തിയത്

Continue Reading
To Top