Connect with us

Screenima

Fahadh Faasil in Sri Lanka

Gossips

ഫഹദ് ഫാസില്‍ വരുമോ ഇല്ലയോ? ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ ചിത്രം

മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് ഫാസില്‍ ശ്രീലങ്കയിലെത്തി. ഇന്ന് രാവിലെയാണ് ഫഹദ് മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നിരുന്നു. അതില്‍ ഫഹദ് ഇല്ലാത്തതിനാല്‍ ഈ പ്രൊജക്ടില്‍ നിന്ന് സൂപ്പര്‍താരം പിന്മാറിയോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍.

ഈ മാസം 17 നാണ് മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനു ശേഷം ലാല്‍ ശ്രീലങ്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ലാല്‍ മടങ്ങിയതിനു പിന്നാലെയാണ് ഫഹദ് ശ്രീലങ്കയില്‍ എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ രംഗങ്ങളാണ് ലങ്കയില്‍ ഷൂട്ട് ചെയ്തത്. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള ഭാഗങ്ങളായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ചിത്രീകരിക്കുക.

Fahad and Mammootty
Fahad and Mammootty

മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ‘ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം’ എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം ആണ്. മോഹന്‍ലാല്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനായുള്ള ഭദ്രദീപം കൊളുത്തിയത്.

Continue Reading
To Top