Connect with us

Screenima

latest news

അച്ഛന്‍ ചെരിപ്പും ബെല്‍റ്റും വച്ച് അടിക്കുമായിരുന്നു; ബാല്യകാല ട്രോമയെ കുറിച്ച് ആയുഷ്മാന്‍ ഖുറാന

ബാല്യകാലത്ത് സ്വന്തം പിതാവില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. മറ്റ് മാതാപിതാക്കളെ പോലെയല്ല, വളരെ വ്യത്യസ്തനായാണ് തന്റെ പിതാവ് പെരുമാറാറുണ്ടായിരുന്നത്. ശരിക്കും തന്റെ പിതാവ് ഒരു ഏകാധിപതിയെ പോലെയായിരുന്നു എന്നുമാണ് ആയുഷ്മാന്‍ ഖുറാന പറയുന്നത്.

അച്ഛന്‍ കാരണം തനിക്ക് കുട്ടിക്കാലത്ത് തന്നെ മനസ്സിന് വലിയൊരു ആഘാതം നേരിടേണ്ടി വന്നിരുന്നു എന്നും താരം പറയുന്നു. ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ തന്റെ ഷര്‍ട്ടിന് സിഗരറ്റ് മണമുണ്ടായിരുന്നു. അന്ന് അതിന്റെ പേരില്‍ എനിക്ക് കുറെ അടി കിട്ടിയിട്ടുണ്ട്. അതിനുശേഷം അച്ഛനോടുള്ള പേടി കാരണം സിഗരറ്റ് ഞാന്‍ തൊടാറില്ല എന്നും ആയുഷ്മാന്‍ ഖുറാന പറഞ്ഞു.

30 വയസ്സാകുന്നതിനു മുന്നേ എനിക്കൊരു അച്ഛനാകാനായി. ഞാനും താഹിറയും വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനമ്മമാരായവരാണ്. എനിക്ക് ഒരു മകളാണുള്ളത്. നിങ്ങള്‍ക്കൊരു മകളാണുള്ളതെങ്കില്‍ അവള്‍ നിങ്ങളെ നല്ലൊരു വ്യക്തിയാക്കും. പെണ്‍മക്കള്‍ നിങ്ങളെ കൂടുതല്‍ സഹാനുഭൂതി ഉള്ളവരാക്കും എന്നും ആയുഷ്മാന്‍ ഖുറാന അഭിപ്രായപ്പെട്ടു

Continue Reading
To Top