latest news
ഡോക്യുമെന്ററി വിവാദം; നയന്‍താരയ്ക്ക് സൈബര്‍ ആക്രമണം
ധനുഷിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ നയന്‍താരക്ക് പിന്തുണ നല്‍കിയും വിമര്‍ശിച്ചും നിരവധി പേര്‍. ഇതിന് പുറമേ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമങ്ങളും നടക്കുന്നുണ്ട്. ധനുഷിന്റെ കൂടെ ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതി തീരുവോത്ത്, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ അടക്കമുള്ളവര്‍ നയന്‍താരക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് നല്‍കുന്നത്.
എന്നാല്‍ ഇതേ സമയം ധനുഷ് അനുകൂലികള്‍ നയന്‍താരക്കെതിരായ പ്രചരണവും ശക്തമാക്കുന്നുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രം ധനുഷിന് നഷ്ടമുണ്ടാക്കിയ ഒരു സിനിമയാണ് എന്നാണ് ഇവരുടെ വാദം. കൂടാതെ നയന്‍താര തന്റെ ഡോക്യുമെന്ററിക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് വേണ്ടിയും കൂടുതല്‍ പണം ഉണ്ടാക്കുന്നതിനു വേണ്ടിയുമാണ് ഇത്തരത്തില്‍ ഒരു വിവാദം ഉണ്ടാക്കിയത് എന്നും ധനുഷ് ആരാധകര്‍ പറയുന്നു.
നയന്‍താരയുടെ ജീവചരിത്രം പ്രമേയമാക്കിയ പുറത്തിറങ്ങുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഇപ്പോള്‍ വലിയ രീതിയില്‍ വിവാദമായിരിക്കുന്നത്. ഇതിലെ ചില രംഗങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് നയന്‍താരയ്ക്ക് 10 കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ധനുഷിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയത്. എന്നാല്‍ വിവാദം കത്തി നില്‍ക്കുമ്പോഴും ഇതില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഒന്നും നടത്താന്‍ ധനുഷ് തയ്യാറായിട്ടില്ല.