Shobita and Naga Chaithanya
നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ ചടങ്ങുകള്‍ ഡിസംബര്‍ നാലിന് നടക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ച് ആയിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയം നടന്നത്. പ്രണയ വാര്‍ത്തകള്‍ ഗോസിപ് കോളങ്ങളില്‍ വന്നിരുന്നുവെങ്കിലും, നിശ്ചയ വിവരവും അവസാന നിമിഷം വരെ ഇരുവരും രഹസ്യമായി സൂക്ഷിച്ചു.
നടി സാമന്ത ആയിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലായത്
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…