Connect with us

Screenima

latest news

ജ്യോതിക എന്നേക്കാള്‍ മൂന്നിരട്ടി ശമ്പളം വാങ്ങിച്ച സിനിമയുണ്ട്: സൂര്യ

ഭാര്യ ജ്യോതിക തന്നേക്കാള്‍ വലിയ താരമായിരുന്നു എന്ന് തുറന്ന് പറഞ്ഞ് സൂര്യ. ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജ്യോതികയെക്കുറിച്ച് താരം സംസാരിച്ചത്. ജ്യോതിക തന്നെക്കാള്‍ വലിയ താരമായിരുന്നു എന്നും ഒരു സമയത്ത് തന്നെക്കാള്‍ മൂന്നിരട്ടി ശമ്പളം സിനിമകളില്‍ ജ്യോതിക നേടിയിരുന്നു എന്നുമാണ് സൂര്യ പറയുന്നത്.

എന്നെക്കാള്‍ മൂന്നിരട്ടി പ്രതിഫലം വാങ്ങുന്ന സമയത്താണ് ജ്യോതികയെ താാന്‍ കണ്ടുമുട്ടിയത് എന്നും സൂര്യ പറയുന്നു. ആദ്യചിത്രം ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.. പരസ്പര ബഹുമാനം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു ഞാന്‍ ഒരു നടന്റെ മകനാണ്. എനിക്ക് തമിഴ് അറിയാമായിരുന്നു. പക്ഷേ പലപ്പോഴും ഞാന്‍ ഡയലോഗുകള്‍ മറന്നു പോയി. ആകെ കുടുങ്ങിയ അവസ്ഥയുണ്ട്. എനിക്ക് എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പോലും ആ സമയത്ത് അറിയില്ലായിരുന്നില്ല. എന്നാല്‍ ജ്യോതികയ്ക്ക് സിനിമയോടുള്ള ആത്മാര്‍ത്ഥത കണ്ട് എനിക്ക് വളരെയേറെ ബഹുമാനം തോന്നിയിട്ടുണ്ട്. എന്നെക്കാള്‍ നന്നായിട്ടും സ്വന്തമായും അവള്‍ കാര്യങ്ങള്‍ മനസ്സുകൊണ്ട് പഠിക്കുകയും സ്‌ക്രീനില്‍ അവതരിപ്പിക്കുകയും ചെയ്യും.

ജ്യോതിക അതിവേഗം വിജയത്തിലേക്ക് കുതിച്ച ഒരു താരമായിരുന്നു. പക്ഷേ സിനിമാ ലോകത്ത് എനിക്ക് ഒരു സ്‌പേസ് കിട്ടാന്‍ ഏറെ സമയമെടുത്തു എന്നും താരം പറഞ്ഞു. കാക്ക കാക്കയില്‍ എന്നെക്കാള്‍ മൂന്നിരട്ടി പ്രതിഫലമാണ് ജ്യോതിക വാങ്ങിയത്. എന്നാല്‍ ആ സമയത്ത് തന്നെ എന്നെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ജ്യോതികയും അവരുടെ മാതാപിതാക്കളും സമ്മതിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ എന്താണ് സമ്പാദിക്കുന്നത് എന്നും ജ്യോതിക എത്രയാണ് സമ്പാദിക്കുന്നത് എന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. ഞാന്‍ എത്രത്തോളം ഉയരണം എന്ന് എനിക്ക് മനസ്സിലായി. ഞാനും അവള്‍ക്ക് തുല്യനാവണം. അവരെ സംരക്ഷിക്കാന്‍ കഴിയണം ഒടുവില്‍ എല്ലാം സംഭവിച്ചു എന്നും സൂര്യ പറയുന്നു.

തന്റെ മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ജ്യോതിക ഇപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്. അതിന് താനും പിന്തുണ നല്‍കുന്നുണ്ടെന്നും സൂര്യ പറയുന്നു.

Continue Reading
To Top