Connect with us

Screenima

latest news

ജീവിതത്തില്‍ മരണം ഉറപ്പിച്ച കാലമുണ്ടായിരുന്നു: മനീഷ കൊയ്‌രാള

ജീവിതത്തെയും മരണത്തെയും ഒരേസമയം അഭിമുഖീകരിക്കേണ്ടിവന്ന കാലഘട്ടത്തെതക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മനീഷ കൊയ്‌രാള. താന്‍ അര്‍ബുദത്തെ അതിജീവിച്ച് നാളുകളെക്കുറിച്ചാണ് മനീഷ വീണ്ടും തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. അണ്ഡാശയ അര്‍ബുദമായിരുന്നു താരത്തെ ബാധിച്ചത്.

അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം താന്‍ മരണത്തെ മുന്നില്‍ കണ്ടു എന്നാണ് മനീഷ കൊയ്‌രാള ഇപ്പോള്‍ വ്യക്തമാക്കുന്നത്. സ്‌ക്രീനില്‍ പലപ്പോഴും കരുത്തുറ്റ കഥാപാത്രങ്ങള്‍ നല്ല രീതിയില്‍ ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ താന്‍ പതറിപ്പോയി എന്നും മനീഷ പറയുന്നു.

നേപ്പാളില്‍വെച്ച് 2012ലായിരുന്നു തനിക്ക് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. അതും അര്‍ബുദത്തിന്റെ അവസാന ഘട്ടമായിരുന്നു. എന്നാല്‍ ഈ അസുഖത്തെക്കുറിച്ച് യാതൊരുവിധത്തിലുള്ള സൂചനയും തനിക്ക് ഉണ്ടായിരുന്നില്ല. അസുഖം തിരിച്ചറിഞ്ഞതോടെ തനിക്ക് വലിയ ഭയം തോന്നിയിരുന്നു. ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നുവെങ്കിലും താന്‍ മരിക്കാന്‍ പോവുകയാണെന്ന തോന്നലാണ് ഉണ്ടായിരുന്നത്. തന്റെ അവസാന നാളുകളാണ് ഇതെന്ന തോന്നലും തനിക്ക് ഉണ്ടായിരുന്നു.

എന്നാല്‍ ആ കാലത്ത് കുടുംബം നല്‍കിയ പിന്തുണ മൂലമാണ് തനിക്ക് അതിജീവിക്കാന്‍ സാധിച്ചത്. ന്യൂയോര്‍ക്കില്‍ പോയി ചികിത്സ തേടാന്‍ പ്രേരിപ്പിച്ചതും കുടുംബമാണ്. തുടര്‍ന്ന് അഞ്ചാറ് മാസക്കാലം ന്യൂയോര്‍ക്കില്‍ വച്ച് ചികിത്സ നടത്തിയാണ് തനിക്ക് അസുഖം ഭേദമായത്. കീമോതെറാപ്പി കാലത്തെല്ലാം തന്റെ പ്രതീക്ഷ പാടെ നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ ഒരു അവസ്ഥയിലാണ് ഉണ്ടായിരുന്നത്. തന്റെ മുന്നില്‍ ഇരുട്ടും വേദനയും ഭയവും മാത്രം നിറഞ്ഞ ദിവസങ്ങളായിരുന്നു അതെന്നും മനീഷ് കൊയ്‌രാള പറയുന്നു

അഭിമുഖത്തില്‍ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിക്കാന്‍ താരം തയ്യാറായി. ജീവിതത്തില്‍ രണ്ടാമതൊരു അവസരം ലഭിച്ചാല്‍ മുന്‍കാലങ്ങളില്‍ ചെയ്ത ചിത്രങ്ങളിലെ തെറ്റുകള്‍ തിരുത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നാണ് താരം പറയുന്നത്. മോശം സിനിമകള്‍ ചെയ്ത് ആരാധകരെ താന്‍ നിരാശയപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ജീവിതത്തില്‍ ഇനി അവസരം ലഭിച്ചാല്‍ നല്ല സിനിമകള്‍ മാത്രമായിരിക്കും താന്‍ ചെയ്യുന്നത്. ഇനി ഒരിക്കലും ആരാധകരെ നിരാശയിലാഴ്ത്തരുതെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നും മനീഷ കൊയ്‌രാള അഭിമുഖത്തില്‍ വ്യക്തമാക്കി.

Continue Reading
To Top