latest news
ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം നേടി ഉള്ളൊഴുക്ക്
ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം നേടി പാര്‍വതിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉള്ളൊഴുക്ക്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ടോമിയാണ്.
ഉള്ളൊഴുക്കിന്റെ തിരക്കഥ ഓസ്‌കര്‍ പുരസ്‌കാരം നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ലൈബ്രറിയില്‍ ഇടം പിടിച്ച കാര്യം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ച ആര്‍.എസ്.വി.പി മൂവീസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ലൈബ്രറിയില്‍ ഏതാണ്ട് 15,000ലധികം തിരക്കഥകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ലൈബ്രറി ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സിനിമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ സിനിമകളുടെ തിരക്കഥ റഫറന്‍സായി ഉപയോഗിക്കാന്‍ സാധിക്കും.
2018ല്‍ നടന്ന സിനിസ്റ്റാന്‍ ഇന്ത്യയുടെ സ്റ്റോറി ടെല്ലിങ് മത്സരത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനായിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷവും തിരക്കഥ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശി നേടിയതുള്‍പ്പടെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും സിനിമയ്ക്കു ലഭിച്ചു.
റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍!മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്. അസോ. പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് –അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ.