latest news
നായ്ക്കുട്ടിയെ പോലും പേടിയായിരുന്നു, എന്നിട്ടും പുലിയെ മടിയില്‍ ഇരുത്തി; വൈശാലിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സഞ്ജയ് മിത്ര
ഭരതന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കല്‍ സിനിമകളില്‍ ഒന്നായിരുന്നു വൈശാലി. ഇപ്പോള്‍ വൈശാലി സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ച സഞ്ജയ് മിത്ര. ചിത്രത്തില്‍ ഋഷിശൃംഗന്‍ എന്ന കഥാപാത്രത്തെയായിരുന്നു സഞ്ജയ് മിത്രഅവതരിപ്പിച്ചത്.
ഒരു നായ്ക്കുട്ടിയെപ്പോലും കയ്യിലെടുക്കാത്ത ആളായിരുന്നു ഞാന്‍, എന്നിട്ടും വൈശാലി സിനിമയ്ക്ക് വേണ്ടി എനിക്ക് ഒരു പുലിയെ മടിയില്‍ കിടത്തേണ്ടി വന്നു എന്നാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സഞ്ജയ് മിശ്ര പറഞ്ഞത്. അതിനെ ഒന്നു നോക്കാന്‍ പോലും കഴിയാത്തവിധത്തില്‍ എനിക്കു പേടി തോന്നിയിരുന്നു. ഒരു ദിവസം സെറ്റില്‍ വെച്ച് പുലി അസ്വസ്ഥനായി. എന്റെ മുഖത്ത് അത് മാന്തി. ആകെ പേടിച്ചുപോയിരിന്നു. എന്നാല്‍ ഭാഗ്യവശാല്‍, അധികമൊന്നും പറ്റിയല്ല. ഉടനെ എല്ലാവരും ചേര്‍ന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ഒന്നും സംഭവിക്കാതെ മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്ക് ലൊക്കേഷനിലേക്ക് മടങ്ങാനായി, അതെന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മ്മയായി തുടരുന്നു,’ എന്നുമാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
എം ടി വാസുദേവന്‍ നായര്‍ ആയിരുന്നു വൈശാലിയുടെ തിരക്കഥ ഉരുക്കിയത്. 1988 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. സിനിമയില്‍ അഭിനയിക്കാനായി ഭരതന്‍ ആദ്യം തന്നെ സമീപിച്ചപ്പോള്‍ തനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് കഥാപാത്രം ഇഷ്ടപ്പെട്ടതോടെയാണ് സിനിമയില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചത്. ഋഷ്യശൃംഗനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.ആ രേഖാചിത്രങ്ങള്‍ക്ക് ഞാനുമായി പല രീതിയിലും സാമ്യമുണ്ടായിരുന്നു, എന്റെ മുഖവുമായും പേഴ്‌സണലാറ്റിയുമായുമൊക്കെ. തനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിനു വ്യക്തതയുണ്ടായിരുന്നു,’ സഞ്ജയ് മിത്ര
പറഞ്ഞു.