latest news
ലിയം പെയിനിന്റെ മരണത്തിന്റെ കാരണം പിങ്ക് കൊക്കെയ്ന്‍?
ലോകപ്രശസ്ത ഗായകന്‍ ലിയം പെയ്‌നിന്റെ മരണത്തിന് കാരണം കൊക്കൈയ്ന്‍ എന്ന് സൂചന. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ശരീരത്തില്‍ നിന്നും പിങ്ക് കൊക്കൈയിനിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
പിങ്ക് കൊക്കൈയ്ന്‍ അടക്കമുള്ള മാരക വിഷാംശങ്ങള്‍ പ്രാഥമിക പരിശോധനയില്‍ താരത്തിന്റെ ശരീരത്തില്‍ നിന്നും ലഭിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഇത്തരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രസിദ്ധനായ 31 വയസുകാരനായ ലിയാം പെയിനിനെ ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയിലാണ് കണ്ടെത്തയത്. കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്‌സ് പൊലീസ് അറിയിച്ചിത്.
ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. മരണത്തില്‍ ഒരു അസ്വാഭാവികതയും പോലീസ് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പിന്നീടാണ് മരണത്തിന് തൊട്ടുമുമ്പായി ഹോട്ടലില്‍ വെച്ച് അദ്ദേഹം വളരെ അസ്വാഭാവികമായി പെരുമാറിയിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞത്. ഹോട്ടല്‍ ജീവനക്കാരിയോട് ദേഷ്യപ്പെടുകയും ലാപ്‌ടോപ്പ് എറിഞ്ഞുടക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.
നേരത്തെ തന്നെ അദ്ദേഹം മയക്കുമരുന്ന് അടിമയായിരുന്നു. എന്നാല്‍ അതില്‍ നിന്നും രക്ഷനേടി പുറത്തുവരികയും ഇത് ലോകത്തോട് വിളിച്ചുപറയും ചെയ്തിരുന്നു. ഇതിനായി താന്‍ നേടിയ ചികിത്സയെക്കുറിച്ച് ഉള്‍പ്പെടെ തുറന്നുപറയും ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.