Categories: Uncategorized

പോസ്റ്ററിനായി സ്വയം ക്യാന്‍വാസായി ഹന്നയും കലേഷും

പുതിയ ചിത്രത്തിന്റെ പോസ്റ്ററിനായി സ്വന്തം ശരീരം ക്യാന്‍വാസാക്കി മാറ്റി ഹന്ന റെജി കോശിയും നടന്‍ കലേഷ് രാമാനന്ദും. പുതിയ ചിത്രമായ ഫെയ്‌സസിന്റെ പോസ്റ്ററിനായാണ് ഇവര്‍ സ്വന്തം ശരീരം ക്യാന്‍വാസാക്കി മാറ്റിയത്.

പോസ്റ്ററില്‍ ടോപ്‌ലെസ് ആയാണ് നായകനും നായികയും എത്തിയത്. ഇപ്പോള്‍ പോസ്റ്ററിന്റെ ബിഹൈന്‍ഡ് ദി സീന്‍ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായിരിക്കുന്നത്. യഥാര്‍ത്ഥ പെയിന്റിംഗ് കലാകാരന്മാരാണ് ഈ മനോഹര ദൃശ്യങ്ങള്‍ വരച്ചത്. വളരെയേറെ സമയമെടുത്താണ് ഇത് വരച്ചു തീര്‍ത്തത്. ഇതിനായി കലേഷും ഹന്നയും ക്ഷമയോടെ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

നവാഗതനായ നീലേഷ് ഇ.കെ. സംവിധാനം ചെയ്യുന്ന ചിത്രം SVKA മൂവീസിന്റെ ബാനറില്‍ SKR, അര്‍ജുന്‍ കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നതും സുമന്‍ സുദര്‍ശനനും, നീലേഷും ചേര്‍ന്നാണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. സരയു, അര്‍ജുന്‍ ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍ജെ വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

7 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

13 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

13 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

13 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

13 hours ago