Connect with us

Screenima

Dulquer Salmaan

latest news

ഐ ആം ബാക്ക്; തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി ദുല്‍ഖര്‍ സല്‍മാന്‍ lead

ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഐആം ബാക്ക് എന്ന ഒരു പോസ്റ്റാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ലക്കി ഭാസ്‌കര്‍ ആണ് താരത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ താരത്തിന്റെ ലുക്കിന് പ്രശംസിച്ചും അതോടൊപ്പം മലയാള സിനിമയില്‍ കൂടുതലായി അഭിനയിക്കാത്തതിന്റെ പരിഭവങ്ങളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

ആരാധകര്‍ മാത്രമല്ല പല നടന്മാരും താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകള്‍ ചെയ്തിട്ടുണ്ട്. കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം മോളിവുഡില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രവും റിലീസ് ചെയ്തിരുന്നില്ല. പ്രഭാസ് നായകനായ കല്‍ക്കിയില്‍ കാമിയോ റോളില്‍ ദുല്‍ഖര്‍ എത്തിയിരുന്നെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ദുല്‍ഖര്‍ നായകനാകുന്ന ലക്കി ഭാസ്‌കര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ചു സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കര്‍ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക.

ഇടയ്ക്ക് തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. ഇത് കാരണം ചില സിനിമകള്‍ ചെയ്യാനായി തീരുമാനിച്ചെങ്കിലും മാറിപ്പോയി. അങ്ങനെയാണ് ഒരു ബ്രേക്ക് വേണ്ടി വന്നത്. ഒരേയൊരു സിനിമയിലാണ് കഴിഞ്ഞ വര്‍ഷം അഭിനയിച്ചത്. ആരോഗ്യ കാര്യങ്ങള്‍ അത്ര ശ്രദ്ധിച്ചിരുന്നില്ലയ അതാണ് പ്രശ്‌നമായതെന്നുമായിരുന്നു അടുത്തിടെ ഒരഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്.

അതേ സമയം തമിഴില്‍ വീണ്ടം താരം നായകനാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. അറ്റ്‌ലിയുടെ സഹസംവിധായകനായിരുന്ന കാര്‍ത്തികേയന്‍ വേഷന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ കല്ല്യാണി പ്രിയദര്‍ശനെ നായികയായി തീരുമാനിച്ചിരുന്നെങ്കിലും ഡേറ്റ് പ്രശ്‌നം മൂലം ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.

ദുല്‍ഖറിന്റെ തന്നെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയാണിത്.

Continue Reading
To Top