Connect with us

Screenima

latest news

ലോറന്‍സ് ബിഷ്‌ണോയിയുടെ ജീവിതം സിനിമ ആകുന്നു

കുപ്രസിദ്ധ കൊലയാളി ലോറന്‍സ് ബിഷ്‌ണോയിയുടെ ജീവിതം വെബ് സീരീസാകുന്നു. ജാനി ഫയര്‍ ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറന്‍സ് എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ദീപാവലിക്ക് ശേഷം ആയിരിക്കും ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും ഇതിലെ നടന്‍ ആരെന്നുള്ള കാര്യവുമൊക്കെ പ്രഖ്യാപിക്കുന്നത്. വെബ് സീരീസ് പ്രഖ്യാപിച്ചതോടെ ഇതിലെ നടന്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പല ആരാധകരും ഉള്ളത്.

മുതിര്‍ന്ന എന്‍സിപി ബാബ സിദ്ദിഖി കൊല്ലപ്പെട്ടതോടെയാണ് ലോറന്‍സ് ബിഷോണിയിയുടെ പേരുകള്‍ വീണ്ടും മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. ഇതിന് പിന്നാലെ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ വധിക്കുമെന്നുള്ള ഭീഷണിയും സംഘം മുഴക്കിയിരുന്നു.

2022ല്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാല വെടിയേറ്റു കൊല്ലപ്പെട്ടതോടെയാണ് ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ഗുണ്ടാസംഘം ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടുന്നത്. പഞ്ചാബിലും ഡല്‍ഹിയിലും ഇപ്പോള്‍ ഡല്‍ഹിയിലും കൊലപാതകങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘത്തിന്റെ തലവന്‍ ജയിലില്‍ കഴിയുകയാണെന്നതാണ് ശ്രദ്ധേയം. വ്യക്തമാക്കി പറഞ്ഞാല്‍ ജയിലിനുള്ളില്‍നിന്നാണ് ലോറന്‍സ് ബിഷ്‌ണോയ് എന്ന ക്രിമിനല്‍ ഈ കുറ്റകൃത്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2014 മുതല്‍ ബിഷ്‌ണോയ് ജയിലിലാണ്.

ബിഷ്‌ണോയ് സംഘത്തിനുകീഴില്‍ 700 ഷൂട്ടര്‍മാരുണ്ട്. ഇവരില്‍ 300 പേരും പഞ്ചാബില്‍നിന്നുള്ളവരാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റിപ്പോര്‍ട്ട്. ഒപ്പം പ്രാദേശിക ഗുണ്ടാസംഘങ്ങളുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. കനേഡിയന്‍ പോലീസും ഇന്ത്യന്‍ ഏജന്‍സികളും കുറ്റവാളിയായി പ്രഖ്യാപിച്ച ഗോള്‍ഡി ബ്രാര്‍ എന്ന സത്വിന്ദര്‍ സിങ്ങാണ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തെ നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍, മറ്റു കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ ഇരുപത്തി അഞ്ചോളം കേസുകളാണ് ലോറന്‍സ് ബിഷ്‌ണോയ് നേരിടുന്നത്. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ ജയിലിനുള്ളില്‍നിന്നാണ് സംഘത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

Continue Reading
To Top