Connect with us

Screenima

Gossips

പല നിര്‍മാതാക്കളും ശമ്പളം തന്നിട്ടില്ല: മിയ

പല സിനിമകള്‍ക്കും തനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് നടി മിയ. സിനിമയില്‍ അഭിനയിച്ചിട്ട് ഒട്ടും പ്രതിഫലം ലഭിക്കാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് മാത്രം ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.

‘ എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്. ഇപ്പോഴും ഉണ്ട്. പ്രൊഡ്യൂസര്‍ പറയും നമ്മുക്ക് ഇച്ചിരി ഫിനാന്‍ഷ്യല്‍ പ്രശ്നം ഉണ്ട് ഡബ്ബിങ്ങിന് തരാം..! ഓക്കേ, അത് കേട്ട് നമ്മള്‍ പോകുന്നു, പിന്നീട് ഡബ്ബിങ്ങിനു വരുന്നു, രണ്ടു ദിവസം ഒക്കെ കാണും. ആദ്യത്തെ ദിവസം കഴിയുമ്പോള്‍ നമ്മള്‍ വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്. തരുമായിരിക്കും എന്ന് വിചാരിച്ചു നമ്മള്‍ ഇരിക്കും. പക്ഷേ പലതും കിട്ടാറില്ല. അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും എനിക്ക് ഉണ്ട്. ഒത്തിരി രൂപ എനിക്ക് ശമ്പളമായി കിട്ടാന്‍ ഉണ്ട്. നമ്മള്‍ ചോദിച്ചോണ്ട് ഇരിക്കും, പക്ഷേ കിട്ടണമെന്നില്ല,’ മിയ പറഞ്ഞു.

Miya George
Miya George

അമ്മയായ ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിലാണ് മിയ. സൈജു കുറുപ്പ് നായകനായ ജയ് മഹേന്ദ്രന്‍ എന്ന ഒടിടി വെബ് സീരിസിലാണ് മിയ ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്.

Continue Reading
To Top