latest news
‘അത്ര നല്ല ടൈം അല്ലല്ലോ മച്ചാനേ’; ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
														Published on 
														
													
												നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ നേരത്തെ പൊലീസ് കേസെടുക്കുകയും ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം ജാമ്യത്തില്‍ വിട്ടു.

മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മട്ടാഞ്ചേരിയില്‍ വെച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിനു ലഭിച്ച പരാതി. സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെ എത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയും ശേഷം നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരനു സാരമായ പരുക്കുകള്‍ സംഭവിച്ചിരുന്നു.
 
											
																			
