Connect with us

Screenima

Mammootty

Gossips

മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഉണ്ട്; വെളിപ്പെടുത്തലുമായി നിര്‍മാതാവ് ജോബി ജോര്‍ജ്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് സത്യമാണെന്ന് വ്യക്തമാക്കുന്ന പുതിയ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമ ജോബി ജോര്‍ജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ സിനിമയുടെ കഥ പൂര്‍ണമായി താന്‍ കേട്ടതാണെന്നും വല്ലാത്തൊരു സിനിമയാണ് അതെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഈ സിനിമ നിര്‍മിക്കാന്‍ ആദ്യം ആലോചിച്ചിരുന്നത് തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആയിരുന്നെന്നും പിന്നീട് അത് നടക്കാതെ പോയതാണെന്നും ജോബി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Mohanlal and Mammootty
Mohanlal and Mammootty

‘ ഞാന്‍ സ്‌ക്രിപ്റ്റ് മുഴുവനും കേട്ടത് ഇനി മമ്മൂക്കയുടെ വരാന്‍ പോകുന്ന പടമാണ്. അത് ഞാനല്ല പ്രൊഡ്യൂസ് ചെയ്യുന്നത്. പക്ഷേ, മഹേഷ് നാരായണന്‍ – മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടതാണ്. അതൊരു ബ്രില്ല്യന്റ് മൂവിയാണ്. അത് വല്ലാത്തൊരു സിനിമയാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അത് മൊത്തമായി ഇരുന്ന് കേട്ട കഥയാണ്. ആ സിനിമ ചെയ്യണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ പറയാറില്ലേ, ചില സിനിമകള്‍ സംഭവിക്കുന്നതാണ്, നിമിത്തങ്ങളാണ്,’ ജോബി ജോര്‍ജ് പറഞ്ഞു.

Continue Reading
To Top