latest news
മാലാ പാര്‍വതിയെ കുടുക്കാന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം
സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ പി’fയില്‍ നിന്നും നടി മാലാ പര്‍വതി തലനാരിവയ്ക്ക് രക്ഷപ്പെട്ടു. കൊറിയര്‍ തടഞ്ഞുവെച്ചു എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മാലാ പാര്‍വതിയെ സമീപിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ താന്‍ ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ തട്ടിപ്പ് സംഘമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചു എന്നാണ് മാല പാര്‍വതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്
മധുരയില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. ഇതിനിടയിലാണ് താരത്തിനെതിരെ ഇത്തരത്തില്‍ ഒരു സൈബര്‍ ആക്രമണം നടന്നത്. രാത്രി മുഴുവന്‍ സിനിമയുടെ ഷൂട്ടായിരുന്നു. പത്ത് മണിക്കാണ് കോള്‍ വന്നത്. ഡിഎച്ചില്‍ നിന്ന് ഒരു പാഴ്‌സല്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തന്നെ ബന്ധപ്പെട്ടത്. ഇതിന് മുമ്പും സമാനമായ അനുഭവം ഉണ്ടായതിനാല്‍ അതില്‍ ഒരു സംശയവും തോന്നിയിരുന്നില്ല.
നേരത്തെ യുകെയില്‍ നിന്ന് ഒരു പാഴ്‌സല്‍ വന്നപ്പോള്‍, കസ്റ്റംസ് തടഞ്ഞുവെച്ചു എന്ന് എന്നോട് പറയുകയും പൈസ അടക്കുകയും ചെയ്തിട്ടുണ്ട്. അത് ഓര്‍മയിലുള്ളതിനാല്‍ ഇത് സത്യമായിരിക്കുമെന്ന് താന്‍ വിചാരിച്ചു. കസ്റ്റമര്‍ കെയര്‍ ഫോണ്‍ കണക്റ്റായി. വിക്രം സിംഗെന്ന ഒരു മനുഷ്യനാണ് തന്നോട് സംസാരിച്ച്. വളരെ വിശ്വസനീയമായിട്ടാണ് തന്നോട് സംസാരിച്ചത്. നിങ്ങളുടെ ആധാര്‍ കാര്‍ഡു ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞു അയാള്‍. തായ്‌വാനിലേക്ക് ഇങ്ങനെ ഒരു കൊറിയര്‍ തന്റെ പേരില്‍ പോയിട്ടുണ്ട് എന്നും വ്യക്തമാക്കി. ഇത് വലിയ ഒരു തട്ടിപ്പാണെന്നും അവര്‍ പറഞ്ഞു.
പിന്നീട് ഫോണ്‍ പോലീസിലേക്ക് കണക്ട് ചെയ്തു. ശേഷം പ്രകാശ് കുമാര്‍ ഗുണ്ടുവാണ് എന്നയാളാണ് തന്നോട് സംസാരിച്ചത്. ആധാര്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കിയിരുന്നോവെന്ന് ചോദിച്ചു ഞാന്‍ ആധാര്‍ കാര്‍ഡാണ് ഐഡിയായി സിനിമാ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി. അങ്ങനെ ആധാര്‍ കാര്‍ഡ് ആര്‍ക്കും ഒരിക്കലും നല്‍കരുതെന്ന് അയാള്‍ എന്നോട് നിര്‍ദ്ദേശിച്ചു.
നിങ്ങളെ പേരില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന്‌നും ഇത് മറ്റുള്ളവരോട് പറയുന്നത് അപടകമാണ് എന്നും അയാള്‍ പറഞ്ഞു. ഇങ്ങനെ പുറത്ത് പറഞ്ഞതിനാല്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് അയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. കൂടാതെ കോടിക്കണക്കിന് രൂപ തന്റെ പേരില്‍ തട്ടിപ്പുകാര്‍ കൈമാറ്റം ചെയ്!തിട്ടുണ്ട് എന്നും അയാള്‍ പറഞ്ഞു. 72 മണിക്കൂര്‍ താന്‍ നിരീക്ഷണത്തിലാണെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയതിനാല്‍ ഗൂഗിളില്‍ അവരെക്കുറിച്ച് ഞാന്‍ തിരഞ്ഞ് നോക്കി. ഉടന്‍ തന്നെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് ഫോണ്‍ കൊടുത്തു. അപ്പോള്‍ അവര്‍ കട്ട് ചെയ്തു. പിന്നീട് അവര്‍ വിളിക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പക്ഷേ പണം ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകില്ലേ. ഇതിന് പരാതിപ്പെടാന്‍ ഒരു പ്രതിവിധിയില്ല. അതാണ് കഷ്ടം എന്നും മാലാ പാര്‍വതി പഞ്ഞു.