രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന വേട്ടയ്യന്റെ ആദ്യ പ്രദര്‍ശനം തന്നെ കാണാനെത്തി വിജയി ആദ്യദിനത്തിലെ ആദ്യ ഷോയ്ക്ക് തന്നെയാണ് വിജയ് സിനിമ കാണാന്‍ എത്തിയിരിക്കുന്നത്. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് താരം തീയേറ്ററില്‍ എത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയ് തീയേറ്ററില്‍ എത്തുമെന്ന് വിവരം ലഭിച്ചതിനാല്‍ തിയേറ്റര്‍ അധികൃതര്‍ നേരത്തെ തന്നെ അദ്ദേഹത്തിനുള്ള സീറ്റ് ഉള്‍പ്പെടെ ഒരുക്കിയിരുന്നു. താരത്തിന് സ്വകാര്യത അനുവദിക്കുന്നതിന് ആയിരുന്നു ഇത്തരത്തില്‍ തിയേറ്റര്‍ അധികൃതര്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്. വിജയിക്കുപുറമേ ധനുഷ്, അനിരുദ്ധ്, കാര്‍ത്തിക് സുബ്ബരാജ്, അഭിരാമി തുടങ്ങിയവരും സിനിമ കണ്ട വിവരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 30 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് മാത്രം ആദ്യ ദിനം ചിത്രം നേടിയത്. തമിഴ്നാട്ടില്‍നിന്ന് മാത്രം 26 കോടി രൂപയാണ് വേട്ടയ്യന് ലഭിച്ചത്. അവസാനം പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായ ജയിലറിനെ അപേക്ഷിച്ച് വേട്ടയന് സ്വീകര്യത കുറവാണ് ലഭിച്ചിട്ടുള്ളത്. ജയിലര്‍ ആദ്യ ദിനം ഇന്ത്യയില്‍നിന്ന് 48 കോടി രൂപയായിരുന്നു നേടിയത്. തമിഴ്നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു.
രജനീകാന്തിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതോടൊപ്പം ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്, അഭിരാമി ഉള്‍പ്പെടുള്ള താരങ്ങളും വേട്ടയ്യനില്‍ അണിനിരക്കുന്നുണ്ട്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.
ഛായാഗ്രഹണം എസ്.ആര്. കതിര്, സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിങ് ഫിലോമിന്‍ രാജ്, ആക്ഷന്‍ അന്‍പറിവ്, കലാസംവിധാനം കെ. കതിര്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം അനു വര്ദ്ധന്. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്, പി.ആര്.ഒ. ശബരി.
നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…
മലയാള സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…
സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടവും ബഹുമാനവും ഉള്ള…
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രി ശരണ്‍.…