Connect with us

Screenima

kisspng-theatre-cinema-icon-mask-5a6f1b861aca34.9485664815172309821097 (1)

latest news

വനിതാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വനിത നിര്‍മ്മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മോശമായി പെരുമാറി എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എസ്‌ഐടി ക്കാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഭാരവാഹികള്‍ തന്നെ അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ച് വരുത്തുകയും പിന്നീട് മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നാണ് വനിത നിര്‍മ്മാതാവ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട പ്രതികരിക്കാന്‍ ഭാരവാഹികള്‍ ഇതുവരെ തയ്യാറായിട്ടില്ല

പരാതിക്കാരി നിര്‍മ്മിച്ച സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്നാണ് കേസ്.

Continue Reading
To Top