Connect with us

Screenima

AR Rahman

Uncategorized

ഗ്രാമിയില്‍ ആടുജീവിതം തള്ളിക്കളഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി എ ആര്‍ റഹ്മാന്‍

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയില്‍ അയോഗ്യമാക്കപ്പെട്ടതിന്റെ കാരണം തുറന്നു പറഞ്ഞ സംഗീത സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ഗാനം അയോഗ്യമാക്കപ്പെട്ടിന്റെ കാരണം അദ്ദേഹം തുറന്നു പറഞ്ഞത്.

ഗ്രാമി പുരസ്‌കാരത്തിനും ഓസ്‌കാര്‍ പുരസ്‌കാരത്തിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്. അവര്‍ പറയുന്ന മാനദണ്ഡങ്ങള്‍ നൂറു ശതമാനം പാലിച്ചാല്‍ മാത്രമേ ഗാനങ്ങളെ പുരസ്‌കാരത്തിനായി പരിഗണിക്കു. ആട് ജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവരുടെ മാനദണ്ഡങ്ങളുമായി പരിശോധിക്കുമ്പോള്‍ ഒരു മിനിറ്റ് ദൈര്‍ഘ്യം കുറവായി പോയ ട്രാക്കാണ.് സമര്‍പ്പിച്ചത് അതിനാലാണ് തന്റെ സൗണ്ട് ട്രാക്ക് തള്ളിക്കളഞ്ഞത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ആട് ജീവിതത്തിന് മുന്‍പ് മുന്‍ വര്‍ഷങ്ങളില്‍ പൊന്ന്യന്‍സെല്‍വനിലെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകള്‍ അയക്കാനുള്ള പദ്ധതിയുണ്ടായിരുന്നു എന്നാല്‍ അതും സാധിച്ചിരുന്നില്ല. ചില കാരണങ്ങള്‍ കൊണ്ട് ആ സമയത്ത് ഇതില്‍ നിന്നും പിന്മാറേണ്ടി വന്നു. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ മാത്രമേ അതൊക്കെ ചെയ്യാന്‍ സാധിക്കൂ. അവര്‍ പറയുന്ന മാനദണ്ഡങ്ങള്‍ ശരിയാണെങ്കില്‍ മാത്രമേ പുരസ്‌കാരത്തിനായി പരിഗണിക്കുക എന്നും എ ആര്‍ റഹ്മാന്‍ വ്യക്തമാക്കി.

Continue Reading
To Top