Connect with us

Screenima

latest news

റീ റിലീസില്‍ ഹിറ്റാകാതെ പാലേരി മാണിക്യം?

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിന്റെ റീ റിലീസില്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത് മോശം പ്രതികരണങ്ങള്‍.. മമ്മൂട്ടി ട്രിപ്പിള്‍ റോഡില്‍ എത്തിയ ചിത്രം 2009ലായിരുന്നു ആദ്യം റിലീസ് ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഇപ്പോള്‍ വീണ്ടും ഫോര്‍ കെ, അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്തു വീണ്ടും ചിത്രം റിലീസ് ചെയ്തത്. ഒക്ടോബര്‍ നാലിനായിരുന്നു ചിത്രം റീ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു എന്നാല്‍ ആദ്യം ദിവസം തന്നെ വേണ്ട രീതിയിലുള്ള കളക്ഷന്‍ നേടാന്‍ ചിത്രത്തിനായില്ല.

ആവശ്യത്തിന് പ്രേക്ഷകര്‍ എത്താത്തതിനാല്‍ പല ഷോകളും ഒഴിവാക്കേണ്ട സ്ഥിതി പോലും ഉണ്ടായിരുന്നു. പിന്നീടുള്ള ഷോകളിലും ഇത് ആവര്‍ത്തിച്ചതോടെ പല തീയേറ്ററുകളും ചിത്രം ഒഴിവാക്കിയിട്ടുണ്ട്. 2009 ല്‍ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. 2009 ല്‍ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്കും മികച്ച നടിക്കുള്ള അവാര്‍ഡ് ശ്വേത മേനോനും നേടിയിരുന്നു.

കഴിഞ്ഞ മാസമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം റീ റിലീസ് ചെയ്യുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ സംവിധായകനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ബംഗാളി നടിയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. പിന്നാലെ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ ഒരു യുവാവും രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ ഹോട്ടലിലേക്ക് തന്നെ വിളിച്ചു വരുത്തി ഉപദ്രവിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഇതോടെ ചിത്രത്തിന്റെ റീ റിലീസും മാറ്റിവെക്കുകയായിരുന്നു.

Continue Reading
To Top