ജൂനിയർ എൻ ടി ആർ നായകനായി തീയേറ്ററിൽ എത്തിയ ദേവര വലിയ ആവേശമായി മാറുന്നു. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആദ്യ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 172 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയെന്ന് നിർമാതാക്കൾ അറിയിച്ചു. ആദ്യ ദിനം പോലെ തന്നെ രണ്ടാം ദിനത്തിലും വിവിധ തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളാണ് നടക്കുന്നത്.
ദേവരയുടെ നിർമാതാക്കളായ യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സ് എന്നിവരാണ് ആദ്യ ദിനത്തിലെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ‘ആദ്യ ദിനം 172 കോടി നേടി ലോകം മുഴുവൻ കുലുക്കി മാൻ ഓഫ് മാസസ് ജൂനിയർ എൻടിആർ’ എന്നാണ് നിർമാണ കമ്പനിയുടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതിരുകടന്ന ആരാധകരുടെ ആവേശ പ്രകടനത്തിലൂടെ
യായിരുന്നു ചിത്രം തീയേറ്ററിൽ എത്തിയത്. ആടിനെ അറുത്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആവേശ പ്രകടനം. ഇതിനു പുറമെ പാൽ അഭിഷേകവും നടത്തിയിരുന്നു. എന്നാൽ ആവേശത്തിനിടയിൽ കട്ട് ഔട്ടിന് തീപ്പിടിച്ചതോടെ ആരാധകർ ഓടി രക്ഷപെടുന്ന സ്ഥിതിയും ഉണ്ടായിരുന്നു.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…