latest news
കാസ്റ്റിങ് കൗച്ച് തടഞ്ഞതോടെ സിനിമ നഷ്ടമായി: ഗോകുല്‍ സുരേഷ്
കാസ്റ്റ്ങ് കൗച്ച് തടഞ്ഞതോടെ സിനിമയില്‍ തനിക്ക് അവസരം നഷ്ടപ്പെട്ടതായി തുറന്ന് പറഞ്ഞ് നടന്‍ ഗോകുല്‍ സുരേഷ്. സ്ത്രീകള്‍ക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്നാണ് പൊതുവില്‍ എല്ലാവരും കരുതുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ മാത്രമല്ല. കാസ്റ്റിംഗ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും സിനിമ നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ഗോകുല്‍ പറയുന്നു. എന്നാല്‍ കാസ്റ്റിങ് കൗച്ചിന് പ്രേരിപ്പിച്ച ഏളെ ഞാന്‍ വേണ്ട രീതിയില്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്നു. പക്ഷേ തനിക്ക് ആ വേഷം നഷ്ടപ്പെട്ടു എന്നും ഗോുകല്‍ പറഞ്ഞു.
എന്നാല്‍ ഈ നടക്കുന്ന സ സംഭവങ്ങള്‍ക്കൊക്കെ പല മാനങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പലപ്പോഴും സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നത് എന്നും ഗോകുല്‍ പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തിന് എതിരെ ഉയര്‍ന്നു വന്നത് തെറ്റായ ആരോപണമാണെന്നൊക്കെ മനസിലായി വരുന്നു. ഇതിലൂടെ തന്നെ മനസിലാകും സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടി ഇരകളാകുമെന്ന്. ജെനുവിന്‍ കേസില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷെ നിവിന്‍ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്. ഞാനും ഒരു തവണ ഇരയായത് ആണ്. ഇങ്ങനെ വിശ്വസിക്കാന്‍ പറ്റാത്തതും അല്ലെങ്കില്‍ നമ്മള്‍ വിശ്വസിക്കാന്‍ താത്പര്യപ്പെടാത്തതും നടക്കുമ്പോള്‍ നമ്മുക്കൊരു അത്ഭുതം തോന്നിയേക്കും എന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി.