latest news
ശരിയല്ലെന്ന് തോന്നിയാല്‍ നോ പറഞ്ഞ് ഇറങ്ങിപ്പോരുക: സണ്ണി ലിയോണി
ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് തന്റെ അഭിപ്രായം രേഖപ്പെടുത്തി സണ്ണി ലിയോണി. ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോല്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുക.ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ വരുമെന്നുമാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെ സണ്ണി ലിയോണി പറഞ്ഞത്.
പുതിയ ചിത്രം പേട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം കേരളത്തില്‍ എത്തിയപ്പോഴായിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ തയ്യാറായത്. എന്നാല്‍ സിനിമയില്‍ നിന്നും ഇതുവരെ തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് സിനിമ രംഗത്തുനിന്നും ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഞാന്‍ ചെയ്യുന്നകതുപോലെ എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം എന്നും സണ്ണി ലിയോണി പറയുന്നു.
