latest news
മോഹന്‍ലാല്‍ പിന്നീട് ഡേറ്റ് തന്നില്ല, മമ്മൂട്ടി എന്നെ വിലക്കാന്‍ നോക്കി; പ്രതികരിച്ച് ശ്രീകുമാരന്‍ തമ്പി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പവര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ താരങ്ങള്‍ക്കെതിരെയെല്ലാം ഈ ദിവസങ്ങളില്‍ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ശ്രീകുമാരന്‍ തമ്പിയും താരാധിപത്യത്തിനെതിരെ തുറന്നടിക്കുകയാണ്.
സിനിമയെ തകര്‍ത്തത് താരാധിപത്യമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പര്‍ താരങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയായി. മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. രാജ്യത്തെ മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ അവരല്ല സിനിമ വ്യവസായത്തെ ഭരിക്കേണ്ടത്. ഇന്ന് മലയാളത്തില്‍ നിരവധി നായകന്‍മാരുണ്ട്. അവര്‍ എത്തിയതോടെ താരമേധാവിത്വം തകര്‍ന്നു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സംവിധാനം ചെയ്ത യുവജനോത്സവം എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍ നായകസ്ഥാനത്ത് എത്തിയത്. പിന്നീട് അദ്ദേഹം എനിക്ക് ഡേറ്റ് തന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും എത്തിയ ശേഷമാണ് താരപദവി ഉണ്ടായത്. രണ്ടും പേരും പഴയകാല നിര്‍മാതാക്കളെ ഒതുക്കി. രതീഷിനെ വില്ലന്‍ സ്ഥാനത്തേക്കു മാറ്റിയിട്ടാണ് മുന്നേറ്റത്തില്‍ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നെ കണ്ടിട്ടില്ല. ഒരു സിനിമയില്‍ പാട്ട് എഴുതുന്നതില്‍ പോലും തന്നെ വിലക്കാന്‍ ശ്രമിച്ചു. സുരേഷ് ഗോപിയും കുറച്ചുകാലം ഈ നിരയില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.