Categories: Gossips

ബറോസ് ഒക്ടോബര്‍ മൂന്നിന് ഇല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചകളെ പേടിച്ചോ?

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ തിയറ്ററുകളിലെത്താന്‍ വൈകും. ഒക്ടോബര്‍ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബറോസിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. ചിത്രത്തിന്റെ വി.എഫ്.എക്സ് വര്‍ക്കുകളും ഐ മാക്സ് പതിപ്പും പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് റിലീസ് നീട്ടിയതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഓണത്തിനു ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം ആലോചിച്ചിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ മലയാള സിനിമ ഇന്‍ഡസ്ട്രി ഇപ്പോള്‍ നെഗറ്റീവ് ഷെയ്ഡിലാണ്. ഈ സാഹചര്യത്തില്‍ സിനിമകള്‍ ഇറക്കിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ഭയവും താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഉണ്ട്. അതുകൊണ്ടാണോ ബറോസ് റിലീസ് മാറ്റിവെച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തുക. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. മലയാളത്തിന്റെ ആദ്യ 300 കോടി ബറോസിലൂടെ പിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

2 hours ago

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

3 hours ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

5 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago