Uncategorized
അവരുടെ സാഹചര്യം കൂടി പരിഗണിക്കണം: ഖുശ്ബു
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു.
ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന നടിമാരുടെ തുറന്നു പറച്ചിലുകളെ പിന്തുണയ്ക്കുകയാണ് ഖുശ്ബു. തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു എന്നാണ് ഖുശ്ബു പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട എക്‌സില്‍ താരം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. അപമാനിക്കപ്പെടുമോ എന്ന ഭയം, ഇരയെ കുറ്റപ്പെടുത്തല്‍, എന്തുകൊണ്ടാണ് നിങ്ങള്‍ അത് ചെയ്തത്? അല്ലെങ്കില്‍ എന്താണ് നിങ്ങളെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത്?’ തുടങ്ങിയ ചോദ്യങ്ങള്‍ അവളെ തകര്‍ക്കും. ഇര നിങ്ങള്‍ക്കോ എനിക്കോ അപരിചിതയായിരിക്കാം, പക്ഷേ അവള്‍ക്ക് ഞങ്ങളുടെ പിന്തുണയും കേള്‍ക്കാനുള്ള ക്ഷമയും വൈകാരിക പിന്തുണയും ആവശ്യമാണ്. എന്തുകൊണ്ടാണ് അവള്‍ നേരത്തെ പുറത്തുവരാത്തതെന്ന് ചോദ്യം ചെയ്യുമ്പോള്‍, അവളുടെ സാഹചര്യങ്ങള്‍ നിങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്, എല്ലാവര്‍ക്കും അതിനുള്ള സാഹചര്യം ഉണ്ടാവണമെന്നില്ല.
ഒരു സ്ത്രീയെന്ന നിലയിലും, അമ്മയെന്ന നിലയിലും ഇത്തരം അക്രമങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ശരീരത്തില്‍ല്‍ മാത്രമല്ല, ആത്മാവിലും ആഴത്തില്‍ മുറിവേല്പിക്കും എന്ന് ഞാന്‍ മനസിലാക്കുന്നു. അച്ഛന്റെ ദ്രോഹത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ എന്താണ് ഇത്രയും സമയമെടുത്തതെന്ന് ചിലര്‍ എന്നോട് ചോദിച്ചിരുന്നു. ഇതേപ്പറ്റി നേരത്തെ സംസാരിക്കേണ്ടതായിരുന്നുവെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എനിക്ക് സംഭവിച്ചത് എന്റെ കരിയര്‍ കെട്ടിപ്പടുക്കാനുള്ള ഒരു വിട്ടുവീഴ്ചയല്ല. ഞാന്‍ വീണാല്‍ എന്നെ സംരക്ഷിക്കേണ്ടിയിരുന്ന ഏറ്റവും ശക്തമായ കരങ്ങള്‍ നല്‍കുമെന്ന് കരുതിയ വ്യക്തിയുടെ കൈകളില്‍ ഞാന്‍ അപമാനിക്കപ്പെട്ടു എന്നും താരം പറയുന്നു.