Uncategorized
നല്ലതിനുള്ള മാറ്റമാണിത്: രേവതി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരായായ നടിയാണ് രേവതി. നടി, സംവിധായക എന്നീ നിലകളില്‍ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 1983ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയാണ് അദ്യ മലയാളം ചിത്രം.
തേവര്‍ മകന്‍, മറുപടി, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസല്‍, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 2002ല്‍ സംവിധായകയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002ലെ ദേശീയ പുരസ്‌കാരം ഈ സിനിമ നേടി. 2011ല്‍ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച് റിലീസായ കേരള കഫേയിലെ മകള്‍ എന്ന ഹസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.
ഇപ്പോള്‍ മലയാളം സിനിമയുമായി ബന്ധപ്പെട്ട ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റമാണെന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് പറയുകയാണ് നടി രേവതി. നിരവധി പ്രശ്‌നങ്ങള്‍ കാണാമറയത്തായിരുന്നു. പുറത്തുവരാനുള്ള നിരവധി വിഷയങ്ങളുടെ ഫൗണ്ടേഷന്‍ ആണിതെന്നും രേവതി പറഞ്ഞു. അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റം കൂടിയാണിത്. സിനിമ മേഖലയിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് ഈ നീക്കം ധൈര്യം നല്‍കും. കൃത്യസമയത്ത് നോ പറയാന്‍ സ്ത്രീകള്‍ പഠിക്കണം എന്നും രേവതി വ്യക്തമാക്കി.